SSLC പരീക്ഷയിൽ തുടർച്ചയായി 5-ാം വർഷവും നൂറ് ശതമാനം വിജയം നേടി എനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്ക്കൂൾ നാടിൻ്റെ അഭിമാനമായി.ഇത് ചരിത്രത്തിൻ്റെ തനിയാവർത്തനമാണ്.
176 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 176 വിദ്യാർത്ഥികളും വിജയം കാണുകയും 17 പേർക്ക് ഫുൾ എ പ്ലസും 7 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും നേടുകയും ചെയ്തു.
ഭൂരിപക്ഷം വിദ്യാർത്ഥികളും പ്രതികൂല സാഹചര്യങ്ങളെ അധിജീവിച്ചാണ് ഈ പൊതു വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.കുട്ടികളെ ഉന്നത വിജയത്തിന് പ്രാപ്തമാക്കാൻ അഹോരാത്രം പരിശ്രമിച്ച എല്ലാ അധ്യാപകരെയും ഈ അവസരത്തിൽ പി ടി എ ക്കു വേണ്ടി നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുകയാണ്. വിദ്യാർത്ഥികളുടെ സഹകരണത്തേയും രക്ഷിതാക്കളുടെ പിൻതുണയേയും ഒട്ടും കുറച്ച് കാണുന്നില്ല.
പി ടി എ യും മാനേജ്മെൻ്റും പൂർണ്ണ പിൻതുണയുമായി സദാ സമയം രംഗത്ത് ഉണ്ടായിരുന്നു.ഇതൊരു കൂട്ടായ്മയുടെ കൂടി വിജയമാണ്.
ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പ്രധാന അധ്യാപകൻ ജോഷി പോൾ, പി ടി എ പ്രസിഡൻറ് ജോസ് വാവേലി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക സംഘം വീടുകളിൽ എത്തി മധുരം നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരിക്കൽ കൂടി പി ടി എ അഭിനന്ദിക്കുന്നു
No comments:
Post a Comment