Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Sunday, 24 May 2015

കോഞ്ചിറ തിരുനാളിനോടനുബന്‌ധിച്ച് സമൂഹ രക്തദാനം നടത്തി

ഏനാമാക്കല്‍ കോഞ്ചിറ തീര്‍ത്ഥകേന്ദ്രത്തിലെ പരിശുദ്ധ പോംപെ മാതാവിന്‍റെ (കോഞ്ചിറമുത്തി) 128-ാം മാദ്ധ്യസ്ഥ തിരുനാളിനോടനുബന്‌ധിച്ച് മെയ് 24-ാം തീയ്യതി ഞായറാഴ്ച രാവിലെ 10.00ന് സി.എല്‍.സി യുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ രക്തദാനം നടത്തുകയുണ്ടായി . വികസനകാര്യ സ്റ്റാണ്ടിംഗ്  കമ്മിറ്റി ചെയർമാൻ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെബര്‍ ശ്രീ ബെന്നി ആന്‍റണി അവര്‍കള്‍ ഇതിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ.ഫാ. ,പോള്‍സണ്‍ പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു അസി.വികാരി റവ.ഫാ. ലിജോ ബ്രഹ്മകുളം CMI, ട്രസ്ററിമാരായ കെ.കെ.  ജോസ്സി.ഡി. വര്‍ഗ്ഗീസ്,കെ.എല്‍. ആന്‍റോ . തീര്‍ത്ഥകേന്ദ്രം ട്രസ്ററിമാരായ ശ്രീ. കൊച്ചപ്പന്‍ വടക്കന്‍ ശ്രീ. തോമസ് കെ.ഡി എന്നിങ്ങനെ തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍മാരും ഇടവകയിലെ നാനാജാതി മതസ്ഥരും വിശ്വാസികളുമായി 100കണക്കിനു പേര്‍ അമല മെഡിക്കല്‍ കോളേജിന്‍റെ സഹകരണത്തോടെ നടത്തിയ സമൂഹ രക്തദാനത്തില്‍ പങ്കാളികളായി

No comments:

Post a Comment