Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Thursday, 30 April 2020

മലങ്കര മാർത്തോമ്മാ നസ്രാണികളുടെ വിശുദ്ധരാണ് മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് കന്തീശങ്ങൾ.

മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് കന്തീശങ്ങൾ

മലങ്കര മാർത്തോമ്മാ നസ്രാണികളുടെ വിശുദ്ധരാണ് മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് കന്തീശങ്ങൾ. മാർ തിമോത്തിയോസ് ഒന്നാമൻ മലബാറിലേക്ക് അയച്ച രണ്ട് മെത്രാന്മാർ ആണ് മാര്‍ സാബോര്‍ മാര്‍ ഫ്രോത്ത് പിതാക്കന്മാര്‍.പേർഷ്യൻ വ്യാപാരസംഘത്തോടൊപ്പം AD 825 ൽ കേരളത്തിൽ എത്തി എന്ന് വിശ്വസിക്കപ്പെടുന്നു (ചരിത്രകാരന്മാരുടെ ഇടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട് ഇവർ വന്ന കാലഘട്ടത്തെ പറ്റി) . വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ
കന്തീശങ്ങൾ  എന്നെ ഇവരെ വിളിച്ചിരുന്നു.  കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയും മ്ശിഹാ മാർഗ്ഗം പ്രചരണ ദൗത്യം നിർവ്വഹിക്കുകയും ധാരാളം പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, അവര്‍ നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി മാറി. മാര്‍ സാബോര്‍ കൊല്ലം കേന്ദ്രമാക്കിയും മാർ ഫ്രോത്ത് കൊടുങ്ങല്ലൂർ (ഉദയംപേരൂർ ?) ആസ്ഥാനമാക്കിയും അജപാലനസേവനം നടത്തി. കുരക്കേണി കൊല്ലം നഗരത്തിന്റെ (ഇന്നത്തെ കൊല്ലം) സ്ഥാപന വർഷമാണ് കൊല്ലവർഷത്തിന്റെ ആരംഭം എന്നു പറയപെടുന്നു. കൊല്ലത്തെ ഒരു വാണിജ്യ നഗരമായി പണി കഴിപ്പിച്ച ആളാണ് മാർ സാബോർ എന്നു പറയപ്പെടുന്നു. അതായത് മലയാള വർഷത്തിന്റെ പിതാവ്.

മേട ഞായർ ഇരുപത്തൊൻപതാം ദിവസം (April 29)  ഇവരുടെ ഓർമ്മ പെരുനാൾ ആഘോഷിച്ചിരുന്നതായി ഉദയംപേരൂർ യോഗത്തിൻ്റെ കാനോനകൾ പറയുന്നു.(S .VIII D.XXXV)

കൊല്ലം, കായംകുളം, തുമ്പോളി, ഉദയംപേരൂർ, കോതനെല്ലൂർ, അകപറബ് എന്നീ പള്ളികൾ  അവരുടെ പേരിലുള്ളവയായിരുന്നു.

നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ട ആയിരിക്കട്ടെ 🙏🏽🙏🏽🙏🏽

No comments:

Post a Comment