ഇന്ന് പുതുഞായർ തിരുനാൾ.....
ഉത്ഥാനശേഷം ആദ്യമായി ഈശോയെ കണ്ട നമ്മുടെ പിതാവ് മാർത്തോമ്മാ ശ്ലീഹാ തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയ പുണ്യദിനം......ഈശോയെ കണ്ടപ്പോൾ ഇരട്ട പിറന്നവൻ എന്ന് വിളിക്കപ്പെടുന്ന താമാ എന്ന തോമ്മാ അവിടുത്തെ മുറിവിൽ കൈവച്ച്
തന്റെ വിശ്വാസം പ്രഖ്യാപിച്ചു....മാർ വലാഹ്.....ܡܪܝ ܘܐܠܗܝ.......എന്റെ കർത്താവും എന്റെ ദൈവവുമേ.....ഇതിലും വലിയ വിശ്വാസ പ്രഖ്യാപനം നമുക്കില്ല......ഇതിലും വലിയ വിശ്വാസ പ്രഖ്യാപനമില്ല...... പിതാവായ മാർ തോമ്മായോടൊപ്പം നമുക്കും ഉദ്ഘോഷിക്കാം.......എന്റെ കർത്താവേ എന്റെ ദൈവമേ.......
"മാർ വാലാഹ്"
"മാർ വാലാഹ്" എന്നതിന് ''എന്റെ കർത്താവേ എന്റെ ദൈവമേ " എന്ന മലയാളം തർജമയേ സാധ്യമാകൂ എങ്കിലും രണ്ടിന്റെയും സാരവും മനോഭാവവും വ്യത്യസ്തമാണ്. സുറിയാനി ഭാഷ എപ്രകാരമാണ് യഥാർഥ മ്ശിഹായ ആത്മീയതയുടെ വാഹിക ആയിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണിത്.
"എന്റെ കർത്താവേ " '' എന്റെ ദൈവമേ " എന്നു പറയുമ്പോൾ കർത്താവും ദൈവവും എന്റെ സ്വന്തം " property" എന്ന മനോഭാവം വരുന്നു (ഉദാ: എന്റെ വീട്, എന്റെ കാർ). അവിടെ കേന്ദ്രം " ഞാൻ " ആണ്.
എന്നാൽ "മാർ വാലാഹ്" എന്നു പറയുമ്പോൾ " മാറാ" ( കർത്താവ്) ന്റെയും " ആലാഹാ " ( ദൈവം) ടെയും 'തണലിൽ ' ( വാക്കിനു ഒടുവിൽ) ഉള്ള " യോദ് " എന്ന അക്ഷരമായി "ഞാൻ" മാറുന്നു! യഥാർഥത്തിൽ സുറിയാനിയിലുള്ള ഈ വിശ്വാസപ്രമാണത്തിന്റെ അർഥ പൂർണത !
കടപ്പാട് : Rithin Varghese Chilambattusseri

No comments:
Post a Comment