Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Friday, 17 April 2020

മൗദിയാനന്മാരുടെ വെള്ളി


മൗദിയാനന്മാരുടെ വെള്ളി (സകല  വിശുദ്ധരുടെ തിരുനാൾ)
പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഉയിർപ്പുകാലം ഒന്നാം വെള്ളി

ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ്  പൗരസ്ത്യ സുറിയാനി സഭയിൽ മൗദിയാനന്മാരുടെ തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു
ആയിരക്കണക്കിനെ ആൾക്കാരും വിശ്വാസത്തെപ്രതി AD 345? (AD 341?)ലെ ഹാശാ വെള്ളിയാഴ്ച്ച ദിവസം രക്തസാക്ഷിത്വം വരിച്ചു.അവർ മരിച്ചത് ഹാശാ വെള്ളിയാഴ്ച്ച ആയതിനാൽ അതിനുശേഷം വരുന്ന വെള്ളിയാഴ്ച അവരുടെ ഓർമ്മ ആചരിച്ചു തുടങ്ങി.കാലക്രമത്തിൽ സകല വിശുദ്ധരുടെയും ഓർമ്മയായി ഈ ദിവസം മാറി.ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച കർത്താവിനോട് കൂടെ വിജയം പ്രാപിച്ചവരായ വിശുദ്ധരെ അനുസ്മരിക്കുന്നത് കൂടുതൽ യുക്തിസഹമാണല്ലോ.

 തിരുനാളുകളെ മിശിഹായുടെ രക്ഷാകര ദൗത്യങ്ങളോട് ചേർത്തു വച്ച് ആഘോഷിക്കാനും ധ്യാനിക്കാനും ആണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാർ എന്നും ശ്രമിച്ചിട്ടുള്ളത്. കർത്താവിന്റെ ഉയിർപ്പിൽ പങ്കാളികൾ ആയ സകല വിശുദ്ധരോട് (മൗദിയാനന്മാരുടെ) നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം...അവരുടെ മാതൃക അനുകരിക്കാം.

No comments:

Post a Comment