OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * ******

Wednesday, 12 February 2020

KEAM 2020-സിറോ മലബാർ സഭാംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്

See more details click PDF 1 PDF 2

*KEAM 2020-സിറോ മലബാർ സഭാംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്.*

2.5 ഏക്കറിൽ താഴെ ഭൂമിയും, 4 ലക്ഷത്തിൽ കൂടാത്ത വാർഷിക വരുമാനവുമുള്ള  കുടുംബത്തിലെ കുട്ടികൾക്ക് കേരളാ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിൽ 10% സംവരണത്തിന് അർഹതയുണ്ട്.ഇപ്രകാരം  KEAM 2020 ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ വില്ലജ് ഓഫീസിൽ നിന്നുള്ള EWS സർട്ടിഫിക്കറ്റ് സഹിതം upload ചെയ്യുക.നമ്മുടെ  സംവരണ അവകാശം വിനിയോഗിക്കുക.




*സാമ്പത്തിക സംവണം -EWS സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ*

  ഈശോയിൽ സ്നേഹം നിറഞ്ഞവരേ,

സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റ് സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക സംവരണം (EWS)  എൻജിനിയറിംഗ് / മെഡിസിൻ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് മൂലം നമ്മുടെ സമൂഹത്തിലെ ധാരാളം  പാവപ്പെട്ടവർക്ക് വളരെ പ്രയോജനം ലഭിക്കും. വളരെ കുറഞ്ഞ ഫീസ് മാത്രമാണ് സർക്കാർ സ്ഥാപനങ്ങളിലുള്ളത്. മാത്രമല്ല സർട്ടിഫിക്കറ്റിന് ഉയർന്ന മൂലവും ഉണ്ട്.  KEAM 2020 ന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 25.2.2020 എന്നത് പ്രത്യേകം ശ്രദ്ധിക്കുക. EWS സർട്ടിഫിക്കറ്റും ഇതിനോടൊപ്പം അപ് ലോഡ് ചെയ്യണം. എന്നാൽ ചില വില്ലേജ് ഓഫീസർമാർ പല ഒഴിവു കഴിവുകളും പറഞ്ഞ് ആളുകളെ ബുദ്ധിമുട്ടിക്കാൻ  സാധ്യത ഉണ്ട്. അവ സാധാരണയായി താഴെ പറയുന്ന കാര്യങ്ങളാണ്.

1. ഗവൺമെന്റ് ഓർഡർ വന്നില്ല- 3.1.2020 ലെ ഗവ. ഓർഡർ ഇതോടൊപ്പം ഫോർവേർഡ് ചെയ്യുന്നു. (16 പേജ് ഉള്ള PDF)ഈ ഉത്തരവ് അന്തിമമാണ്. ഇതിന്റെ കോപ്പി നൽകുക

2. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള പഴയ ഫോർമാറ്റ് (അപേക്ഷാ ഫോം) മാത്രമേ നിലവിലുള്ളൂ. (അക്ഷയയിലും ഇതേ ലഭിക്കൂ)- അതിനാൽ പുതിയ ഫോർമാറ്റ് (അപേക്ഷാഫോം) ഇതോടൊപ്പം ഫോർവേർഡ് ചെയ്യുന്നു. (1 പേജ് ഉളള PDF.മുകളിൽ പറഞ്ഞ ഗവൺമെന്റ് ഉത്തരവിന്റെ ഭാഗമായുള്ള ഫോർമാറ്റാണിത്  )

3. വരുമാനം, ഭൂമി പരിധിയെകുറിച്ചുളള സംശയങ്ങൾ -
പുതിയ ഉത്തരവ് പ്രകാരം വാർഷിക കുടുംബ വരുമാനം 4 ലക്ഷം രൂപ, പഞ്ചായത്തിൽ കൈവശഭൂമി 2.5 ഏക്കർ എന്നിവ മാത്രം. (മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ എങ്കിൽ ഭൂപരിധി  യഥാക്രമം 75 സെന്റ് 50 സെന്റ് വീതം. )  വീടിന്റെ ഏരിയ പരിധി എടുത്തു മാറ്റിയിട്ടുണ്ട്. **സംവരണത്തിന് അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബത്തിലെ   പതിനെട്ടു വയസിൽ കൂടുതലുള്ള സഹോദരങ്ങളുടെ വരുമാനമോ ഭൂമിയോ കണക്കിലെടുക്കുന്നതല്ല* . ഇക്കാര്യം  വ്യക്തമായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, വില്ലേജ് ഓഫീസറെ കൃത്യമായി ബോധ്യപ്പെടുത്തണം.

4. സമുദായത്തെ കുറിച്ചുള്ള സംശയങ്ങൾ- ഇതിന് സത്യവാങ്ങ്മൂലം നൽകാം. എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി നൽകാം. നിർബന്ധമാണങ്കിൽ വികാരിയച്ചന്റെ സാക്ഷ്യപത്രം നൽകാം.

5. ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന സംശയം- ഇതു തെളിയിക്കാൻ റേഷൻ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കുക

6. ഇവയെല്ലാം നൽകിയിട്ടും EWS സർട്ടിഫിക്കറ്റ് നൽകുന്നില്ലങ്കിൽ രാഷ്ട്രീയ, സാമുദായിക  സമ്മർദ്ദങ്ങൾ ചെലുത്തുക. എന്നിട്ടും നൽകുന്നില്ലങ്കിൽ എന്തു കാരണത്താൽ നൽകാൻ സാധിക്കില്ല എന്ന് എഴുതി വാങ്ങുക. തുടർന്ന് തഹസിൽദാർക്ക് ഇത് ഉപയോഗിച്ച് പരാതി നൽകുക.

7. കാലതാമസം വരുത്താം എന്നതാണ് മറ്റൊരു പ്രശ്നം. നിങ്ങൾ കൊടുത്ത അപേക്ഷയ്ക്ക് റസീപ്റ്റ് വാങ്ങിയിരിക്കണം. റസീപ്റ്റ് നൽകണം എന്നത് സർക്കാർ ഉത്തരവാണ്. EWS സർട്ടിഫിക്കറ്റ് ലഭിക്കാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കണം. ഒരു ഇടവകയിൽ നിന്ന് സർട്ടിഫിക്കറ്റ് വേണ്ടവർ ഒരുമിച്ച് പോകുന്നത് കൂടുതൽ സഹായകമാകും. പഞ്ചായത്ത് മെമ്പർ പോലെയുള്ളവരുടെ സഹായം സ്വീകരിക്കുക.

NB:  ഈ സർട്ടിഫിക്കറ്റ് ലഭിക്കാൻ വെളള പേപ്പറിൽ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷയുടെ ഒരു മാതൃക താഴെ കൊടുക്കുന്നു.


സ്വീകർത്താവ്,      സ്ഥലം..
                              തീയതി..
വില്ലേജ് ഓഫീസർ
............ വില്ലേജ്

സർ,

വിഷയം :EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ

.........താലൂക്കിൽ........... വില്ലേജ് പരിധിയിൽ........ പഞ്ചായത്തിൽ......... വാർഡിൽ......... കെട്ടിടനമ്പർ............ വീട്ടിൽ..............  എന്ന (ഞാൻ / എന്റെ മകൻ / എന്റെ മകൾ) സംവരണേ തര സമുദായമായ സിറിയൻ ക്രിസത്യൻ (സിറോ മലബാർ അഥവാ RCSC) വിഭാഗത്തിൽ പെടുന്ന വ്യക്തിയാണന്നും ഞങ്ങളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം............ രുപയാണന്നും ഞങ്ങളുടെ ആകെ ഭൂപരിധി ....... സെൻറ്/ഏക്കർ ആണെന്നും സത്യമായി ബോധിപ്പിച്ചുകൊള്ളുന്നു. ആയതിനാൽ എനിക്ക് (എന്റെ മകന് / മകൾക്ക്) സാമ്പത്തിക സംവരണ(EWS) സർട്ടിഫിക്കറ്റ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
.........(പേര്)
ഗുണഭോക്താവ്/ രക്ഷകർത്താവ്
വിലാസം
ഫോൺ...........

1 comment:

  1. EWS കുറിച്ച് വളരെ വിലപ്പെട്ട വിവരങ്ങൾ ആണ് ഷെയർ ചെയ്തിരിക്കുന്നതെ.
    ഇതു ഞാൻ ഇന്നാണ് കാണാൻ ഇടയായത്. ഇംഗ്ലീഷിൽ എന്റെ ബ്ലോഗിൽ എഴുതാം. നിങ്ങളുടെ ഈ പോസ്റ്റിന്റെ ലിങ്കും add ചെയ്യാം. Thank you. GOD Bless!

    ReplyDelete