ഏനാമാക്കൽ :തൃശൂർ അതിരൂപതയിലെ അതിപുരാതന ദേവാലയമായ ഏനാമാക്കൽ പരിശുദ്ധ കർമ്മല മാതാവിൻ ദേവാലയത്തിൽ 1918ൽ സ്ഥാപിതമായ സി എൽ സി കൂട്ടായ്മ ശതാബ്‌ദിയുടെ ഭാഗമായി രൂപപ്പെടുത്തിയ ലോഗോ വത്തിക്കാനിൽ ആഗോള കത്തോലിക്കാസഭയുടെ തലവനായ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാക്ക് സമര്‍പ്പിച്ചു. സഭ ഇന്ന് അഭിമുഖികരിക്കുന്ന വെല്ലുവിളികളെ പ്രാർത്ഥനകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും നേരിടണമെന്നും ലോകത്തിന്റെ നന്മക്കും പാപ്പാക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ഏനാമാക്കല്‍ ഇടവകക്കും CLC അംഗങ്ങള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു . ഏനാമാക്കല്‍ സി എൽ സി അംഗമായി തുടരുന്ന റവ.സി. ജിൻസി തോമസ് കാഞ്ഞിരത്തിങ്കലാണ് പാപ്പായ്ക്ക് ലോഗോ സമർപ്പിച്ചത് .
No comments:
Post a Comment