വിശുദ്ധ കൊച്ചുത്രേസ്യ തെരേസ ഡി ലിസ്യൂ (2 ജനുവരി 1873 – 30 സെപ്റ്റംബർ1897) അഥവാ വിശുദ്ധ കൊച്ചു ത്രേസ്യ, ഫ്രെഞ്ചുകാരിയായ ഒരു
കർമലീത്താ സന്യാസിനിയായിരുന്നു. 1925-ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
1997-ൽ കത്തോലിക്ക സഭ അവരെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് ഇവർ. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ഒരു ആധുനികക്ലാസ്സിക് ആണ്. അത് ഏറെപ്പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കിയതായി കരുതപ്പെടുന്നു.
വിശുദ്ധ കൊച്ചു ത്രേസ്യയുടെ ചിത്രം(1895)
ജനനം 1873 ജനുവരി 2
അലെഞ്ഞോൺ, ഫ്രാൻസ്
മരണം 1897 സെപ്റ്റംബർ 30 (പ്രായം 24)
ലിസ്യൂ, ഫ്രാൻസ്
ബഹുമാനിക്കപ്പെടുന്നത് കത്തോലിക്ക സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 29 ഏപ്രിൽ1923നു പതിനൊന്നാം പീയൂസ് മാർപാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 17 മെയ് 1925നു പതിനൊന്നാം പീയൂസ് മാർപാപ്പ
പ്രധാന കപ്പേള ലിസ്യൂവിലെ കൊച്ചുത്രേസ്യായുടെ ബസിലിക്ക, ഫ്രാൻസ്
ഓർമ്മത്തിരുന്നാൾ 1 ഒക്ടോബർ
3 ഒക്ടോബർ പരമ്പരാഗത കത്തോലിക്കാ കലണ്ടർ
ചിത്രീകരണ ചിഹ്നങ്ങൾ പൂക്കൾ
മധ്യസ്ഥത എയിഡ്സ് ബാധിതർ; വൈമാനികർ; ശാരിരികാസ്വാസ്ത്യമുള്ളവർ; പൂക്കചവടക്കാർ; അനാഥർ; മിഷണറിമാർ; ക്ഷയരോഗ ബാധിതർ;
No comments:
Post a Comment