Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Saturday, 1 April 2017

ഏനാമാക്കൽ ഇടവകയുടേയു൦ സന്യസ്തജീവിതത്തിന്റെയു൦ അഭിമാനമായി സഭയുടെ യശസ്സ് ഉയ൪ത്തി ക്രിസ്ത്യാനികളുടെ മാതൃകയായ വെരി. റവ. സിസ്റ്റ൪.മെറിൻ പോളിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

തൃശൂർ: പതിനേഴു വർഷമായി വൃക്കരോഗത്തോടു പോരാടുന്ന ഇതര മതവിശ്വാസിയായ മുപ്പത്തിയേഴുകാരന്‍ കൊല്ലംജില്ലയിലെ നിലമേൽ ആഴാന്തക്കുഴിത്തോട്ടത്തിൽ സുരേന്ദ്രന്‍റെ മകൻ ഷാജുവിന് സിസ്റ്റര്‍ മെറിന്‍ പോള്‍ വൃക്ക ദാനം ചെയ്യുന്പോള്‍ അവയവദാന ചരിത്രത്തില്‍ അതൊരു പുതിയ സ്നേഹഗാഥയായി മാറുന്നു. ആവര്‍ത്തിക്കപ്പെടുന്ന സ്നേഹഗാഥ. എറണാകുളം ലേക്‌ഷോർ ആശുപത്രിയില്‍ അഞ്ചാം തീയതി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കും.
തൃശൂർ അരണാട്ടുകര ഇൻഫന്‍റ് ജീസസ് സ്കൂളിലെ ഹെഡ്മിസ്ട്രസായ മെറിൻ പോൾ ജോലിയില്‍ നിന്ന് വിരമിക്കുന്പോഴാണ് ഇത്തരമൊരു അവയവദാനത്തിന് സന്നദ്ധയായിരിക്കുന്നത്. ഹോളി ഫാമിലി സന്യാസസമൂഹാംഗമാണ്. ഫാ. ഡേവിസ് ചിറമ്മൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മുപ്പത്താറുകാരനായ ഷാജു 17 വർഷമായി വൃക്കരോഗിയാണ്. ഒരു വൃക്ക 16 വർഷം മുമ്പേ ശസ്ത്രക്രിയ ചെയ്തുനീക്കി. രണ്ടാമത്തേതും തകരാറിലാണെന്ന് അന്നേ ഡോക്ടർമാർ അറിയിച്ചിരുന്നു. ഏഴുവർഷമായി വൃക്കരോഗം വർധിച്ചു. മാറ്റിവയ്ക്കാൻ അനുയോജ്യമായ വൃക്കതേടി കിഡ്നി ഫെഡറേഷനിൽ പേര് രജിസ്റ്റർ ചെയ്തിട്ട് അഞ്ചുവർഷമായി. കുഷ്യനുകൾ തയാറാക്കുന്ന ജോലിയായിരുന്നു ഷാജുവിന്. 13 വർഷം മുമ്പ് വിവാഹിതനായി. ചികിത്സയ്ക്കു പണമില്ലാതായപ്പോൾ സ്വന്തം കിടപ്പാടം വിറ്റു. ഇപ്പോൾ അനുജനോടൊപ്പമാണു താമസം. ഏനാമാക്കല്‍ എടക്കളത്തൂർ വീട്ടിൽ പൗലോസിന്‍റേയും ഏല്യാക്കുട്ടിയുടേയും മകളാണ് സിസ്റ്റർ മെറിൻ പോൾ. സിസ്റ്ററെ മാലാഖയായിട്ടാണ് ഷാജു കാണുന്നത്. അതെ, മനുഷ്യന്‍റെ നിസ്സഹായതകളിലേക്കും രോഗദുരിതങ്ങളിലേക്കും ആശ്വാസവുമായി കടന്നുവരുന്നവര്‍ക്കെല്ലാം മാലാഖമാരുടെ മുഖം തന്നെയാണല്ലോ?

No comments:

Post a Comment