Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30
Our Lady of Carmel Church Enamakkal "കർത്താവ് എൻെറ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻെറ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?" (സങ്കീർത്തനങ്ങൾ 27:1)    |    വി.കുർബാന സമയം: രാവിലെ 6.30

Wednesday, 1 April 2015

പെസഹാ വ്യാഴം (Maundy Thursday)


ക്രിസ്തുദേവന്‍ കുരിശുമരണത്തിനു മുന്‍പ് തന്‍റെ പന്ത്രണ്ട് അരുമശിഷ്യരുമൊത്ത് ആഗ്രഹത്താല്‍ ആഗ്രഹിച്ച ഒരു ആധ്യാത്മിക വിരുന്നിന്‍റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്

                              “താലത്തില്‍ വെള്ളമെടുത്തു
                               വെണ്‍കച്ചയുമരയില്‍ ചുറ്റി.
                               മിശിഹാ തന്‍ ശിഷ്യന്‍മാരുടെ
                               പാദങ്ങള്‍ കഴുകി, പാദങ്ങള്‍ കഴുകി…”

എന്ന പ്രശസ്തമായ ഗാനവും മനസ്സിനെ ആര്‍ദ്രമാക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയുമാണ്‌ പെസഹാ വ്യാഴത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്.
ഒരു തുണ്ടുതുണിയും ഒരു തുണ്ടപ്പവുംകൊണ്ട് ക്രൈസ്തവ വിശ്വാസത്തെ നിര്‍വച്ചിക്കുകയാണ് ഈശോ.

പെസഹ വ്യാഴാഴ്ചയുടെ കര്‍മ്മങ്ങളില്‍ പ്രധാനമായും മൂന്നു വസ്തുതകളാണ്.

1. അടിമയെപ്പോലെ അരുമശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നു.
2. പരിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നു.
3. പൗരോഹിത്യo സ്ഥാപിക്കുന്നു

പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ 
2-4-2015  പെസഹാവ്യാഴം  
6.30 കാലത്ത്  ദിവ്യബലി ,കലുകഴുകൽ ,പരി . കുർബാനയുടെ  പ്രദക്ഷിണം  തുടർന്ന് ആരാധന
വൈകിട്ട് 8.00  മുതൽ  9.00 വരെ  പൊതുആരാധന

കോഞ്ചിറ ദേവാലയത്തിൽ
6.30 കാലത്ത്  ദിവ്യബലി ,കലുകഴുകൽ ,പരി . കുർബാനയുടെ  പ്രദക്ഷിണം  തുടർന്ന് ഒരു മണിക്കൂർ ആരാധന

No comments:

Post a Comment