വിശുദ്ധ വാരഘോഷത്തിന് തളിര്‍നാമ്പും വലിയ നോയമ്പിന് തീവ്രതയും പകര്‍ന്നുകൊണ്ട് ഓശാന തിരുനാള്‍ എത്തികഴിഞ്ഞിരിക്കുന്നു. വിശുദ്ധിയുടേയും വിശ്വാസത്തിന്‍റെയും പ്രതീകമായ കുരുത്തോലകളേന്തി ഇന്നുമുതല്‍ വിശുദ്ധവാരാചരണത്തിനു തുടക്കം കുറിക്കുന്നു.
”യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു: ദാവീദി൯റെ പുത്രനു ഹോസാന! കർത്താവി൯റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” മത്തായി:21 : 9
ഓശാന ഞായറിന്‍റെ ആഘോഷകരമായ ചടങ്ങുകളുടെ ചൈതന്യം കര്‍ത്താവിന്‍റെ ജറുസലേം പ്രവേശനമാണ്. അതിന്‍റെ അനുസ്‌മരണത്തിന്‍റെ ഭാഗമായി ദൈവാലയങ്ങളില്‍ കുരുത്തോല വിതരണവും വെഞ്ചരിച്ച കുരുത്തോല കരങ്ങളിലേന്തി ഭക്തജനങ്ങള്‍ യേശുവിന്‍റെ ജെറുസലേം യാത്രയെ അനുസ്മരിച്ച് ദേവാലയ പ്രദക്ഷിണം നടത്തുന്നു.

No comments:
Post a Comment